പര്‍സേക്കര്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു

Posted on: November 8, 2014 7:35 pm | Last updated: November 9, 2014 at 10:10 am

Parsekar_swornപനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ലക്ഷ്മികാന്ത് പര്‍സേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോവയില്‍ ചേര്‍ന്ന ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ നിയസഭാ കക്ഷി നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിയാകുന്നതിന് വേണ്ടി രാജിവച്ചതോടെയാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
മാന്‍ഡ്രേമില്‍ നിന്നുള്ള നിയമസഭാംഗമാണ് പര്‍സേക്കര്‍. പരീക്കര്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്നു ഈ അന്‍പത്തെട്ടുകാരന്‍.

ALSO READ  ഇ ശ്രീധരൻ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; പ്രഖ്യാപിച്ചത് കെ സുരേന്ദ്രൻ