നാടൊഴുകിയെത്തി; ഉത്സവത്തിമിര്‍പ്പില്‍ തിരുനാവായ റെയില്‍വേ മേല്‍പാല സമര്‍പ്പണം

Posted on: November 8, 2014 10:57 am | Last updated: November 8, 2014 at 10:57 am

തിരുന്നാവായ: ഒരു നാടിന്റെ ചിരകാല സ്വപ്‌നം പൂവണിഞ്ഞു. തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുന്നാവായ റെയില്‍വേ മേല്‍പാലം നാടിന് സമര്‍പ്പിച്ചപ്പോള്‍ മാമാങ്കനാട്ടില്‍ ആവേശം അലതല്ലി.
അന്തരീക്ഷത്തില്‍ വെടിക്കെട്ടുകള്‍ തീര്‍ത്ത വര്‍ണ്ണവിസ്മയങ്ങള്‍ക്ക് ആയിരങ്ങളാണ് സാക്ഷികളായത്. മുഖ്യമന്ത്രിയും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് 538 മീറ്റര്‍ പാലത്തിലൂടെ ഘോഷയാത്രയായി നീങ്ങിയാണ് ഉദ്ഘാടന വേദിയില്‍ എത്തിച്ചേര്‍ന്നത്. വേദിയില്‍ വെച്ച് പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു, ഇ ടി മുഹമ്മദ് ബശീര്‍ എം പി, എം എല്‍ എമാരായ സി മമ്മുട്ടി, ഡോ. കെ ടി ജലീല്‍, അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, അഡ്വ. എന്‍ ഷംസുദ്ദീന്‍, പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, ഡാനിയല്‍ തോമസ്, ആര്‍ ബി ഡി സി. എം ഡി മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്ടര്‍ കെ ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്ലകുട്ടി, ഡി സി സി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ആര്‍ ഡി ഒ. കെ ഗോപാലന്‍, എ ശിവദാസന്‍, പി കുഞ്ഞിമൂസ, രാജ് കെ ചാക്കോ, രാജീവ് തലക്കാട്, നാസര്‍ കൊട്ടാരത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തിരുന്നാവായ നവാമുകുന്ദ എച്ച് എസ് എസ്, ചേരുലാല്‍ ഹൈസ്‌കൂള്‍, കുത്തുകല്ല് എം ഇ ടി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്, ജെ ആര്‍ സി വളണ്ടിയര്‍മാര്‍, സ്റ്റുഡന്‍സ് പോലീസ്, കുടുംബശ്രീ വളണ്ടിയര്‍മാര്‍, സി ഡി എസ്, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്തിയെ സ്വീകരിച്ചു.