സ്വാന്തനഭവനത്തിന് കുറ്റിയടിച്ചു

Posted on: November 8, 2014 10:36 am | Last updated: November 8, 2014 at 10:36 am

കരിമ്പ: എസ് വൈ എസ് അറുപതാം വാര്‍ഷികത്തോടാനു ബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിമ്പ സ്വാന്തനം റിലിഫ് ആന്റ് ദഅ് വ സെല്‍ (ആര്‍ ഡി സി) ഐ സി എഫ് അല്‍ഖൈാറിയത്ത് സെന്‍ട്രല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ നല്‍കുന്ന വീടിന് കുറ്റിയടിച്ചു. കരിമ്പ മഹല്ലില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ കണയംകോടില്‍ അബ്ദുല്‍കരീമിന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കുന്നത്.
കുറ്റിയടിക്കല്‍ കര്‍മം ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, ഇസമാഈല്‍ ദാരിമി, ടി കെ യൂസഫ് ഫൈസി, എന്‍ ഷാഹുല്‍ഹമീദ് സഅദി, സി മൊയ്തീന്‍കുട്ടി ബാഖവി, ശഫീഖ് അല്‍ഹസനി, വി എസ് അശറഫ് അല്‍ഹസനി പങ്കെടുക്കും. വീടിന്റെ തറക്കല്ലിടല്‍ കര്‍മത്തിന് 9ന് രാവിലെ പത്തിന് കരിമ്പ മഹല്ല് ഖാസി അത്വീഖു റഹ് മാന്‍ ഫൈസി നേതൃത്വം നല്‍കും. സയ്യിദ് ഹാശിം കോയ തങ്ങള്‍ കല്ലടിക്കോട് ദുആക്ക് നേതൃത്വം നല്‍കും.
അബ്ദുള്‍ സലിം മുസ് ലിയാര്‍, കെ കെ ഹംസക്കുട്ടി ബാഖവി, വി മുഹമ്മദ് ഫൈസി, അബ്ദുല്‍ നാസര്‍ മിസ് ബാഹി, എം എം ആലിപ്പ ഹാജി, വി എന്‍ അബ്ദുറസാഖ്, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി മതിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യൂസഫ് പാലക്കല്‍, വാര്‍ഡ് മെമ്പര്‍ ദാമോദരന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ പി ജി വത്സന്‍. എം എസ് അബ്ദുല്‍ നാസര്‍ പങ്കെടുത്തു.