പരിസ്ഥിതി സൗഹാര്‍ദവുമായി എഴുത്ത് മേള നാളെ

Posted on: November 8, 2014 10:35 am | Last updated: November 8, 2014 at 10:35 am

ചെര്‍പ്പുളശേരി: എസ് വൈ എസ് അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി ചെര്‍പ്പുളശേരി സോണ്‍ എഴുത്ത് മേള ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ചെര്‍പ്പുളശേരി-പട്ടാമ്പി റോഡില്‍ മഠത്തിപ്പറമ്പില്‍ നടക്കും.
എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ വ്യത്യസ്തവും നൂതനവുമായ പ്രചാരണമാണ് എഴുത്ത് മേള. ഫള്ക്‌സ് ബോര്‍ഡുകളും പ്ലാസ്റ്റിക് ബോര്‍ഡുകളും വ്യാപകമായ സാഹചര്യത്തില്‍ അതില്‍ നിന്നെല്ലാം വിമുക്തമായി പരിസ്ഥിതിക്ക് അനുയോജ്യമായി പ്രചാരണം എങ്ങനെ നടത്താമെന്ന് സന്ദേശമാണ് എഴുത്ത് മേളയിലൂടെ നല്‍കുന്നത്. സോണ്‍ പരിധിയിലെ പ്രധാന പ്രവര്‍ത്തകരും 99 സഫ് വാ അംഗങ്ങളും രാവിലെ 9മണിക്ക് മഠത്തിപ്പറമ്പില്‍ ഒരുമിച്ച് കൂടി ബോര്‍ഡുകളും സാമഗ്രികളും തയ്യാറാക്കും.
അബ്ദുറശീദ് സഖാഫി പട്ടിശേരി, എസ് പി മുസ്തഫ സഖാഫി വിളയൂര്‍, ഖാദര്‍ മാസ്റ്റര്‍ ചുണ്ടമ്പറ്റ, സിറാജ് സഖാഫി പള്ളിക്കുന്ന്, മുഹമ്മദ് ചൂരക്കോട് തുടങ്ങി കലാകാരന്‍മാരുടെ നേതൃത്വത്തില്‍ അറുപതാം വാര്‍ഷികത്തിന്റെ എംബ്ലവും മാറ്ററും ക്യാന്‍വസുകളില്‍ പകര്‍ത്തും. തയ്യാറാക്കിയ ബോര്‍ഡുകള്‍ സോണുകളിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ സ്ഥാപിക്കും. ഫള്കസ് ബോര്‍ഡുകളുടെ ഉപയോഗം കുറച്ച് കൊണ്ട് വരുന്നതിന്റെ ഭാഗമായുള്ള എഴുത്ത് മേള ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. വി ടി മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്, ഇബ്രാഹിം സഖാഫി മോളൂര്‍, സൈതലി പൂളക്കാട്, ഹംസ ഹാജി കുലുക്കുംപ്പാറ, മുഹമ്മദ് കുട്ടി ഹാജി നെല്ലായ, ഉമര്‍ ഫൈസി മാരായമംഗലം, വാപ്പുമുസ് ലിയാര്‍ ചളവറ, വീരാന്‍കുട്ടി ബാഖവി പൂതക്കാട്, ഉമര്‍ സഖാഫി, മുഹമ്മദ് ആയത്താച്ചിറ തുടങ്ങി നേതാക്കള്‍ നേതൃത്വം നല്‍കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ജനറല്‍സെക്രട്ടറി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജില്ലാ നേതാക്കള്‍ മേള സന്ദര്‍ശിക്കും. എഴുത്ത് മേള വന്‍വിജയമാക്കുന്നതിന് മഠത്തിപ്പറമ്പ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കുന്നത്.