ചാവക്കാട് സബ്ജില്ലാ കായിക മേള; ഗുരുവായൂര്‍ ശ്രീകൃഷ്ണക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

Posted on: November 8, 2014 10:33 am | Last updated: November 8, 2014 at 10:33 am

ഗുരുവായൂര്‍: ചാവക്കാട് സബ്ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 494പോയിന്റ് നേടി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 290പോയിന്റും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 204പോയിന്റുമാണ് നേടിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 48പോയിന്റ് നേടി എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്്കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 111 പോയിന്റ് നേടി മമ്മിയൂര്‍ ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം പി എ മാധവന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. എ ഇ ഒ പി ഡി പ്രതീഷ്, സതീശ്ബാബു, പോളി ഫ്രാന്‍സീസ്, ഐ എം മുഹമ്മദ്, മുഹമ്മദ് മുബാറക്, ടി കുരുവിള, എ കെ സലീംകുമാര്‍, റാഫി നീലങ്കാവില്‍, ടി ഗീത, എം ജയരാജ്, വി ഡി ഷാജന്‍ പ്രസംഗിച്ചു.