Connect with us

Education

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്‌

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി/കോസ്റ്റ് ആന്റ് വര്‍ക്ക് അക്കൗണ്ടന്‍സി/ കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി/ കോസ്റ്റ് ആന്റ് വര്‍ക്ക് അക്കൗണ്ടന്‍സി/ കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികളില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന്് അപേക്ഷ ക്ഷണിച്ചു. ഫൗണ്ടേഷന്‍/ കോമണ്‍ പ്രൊഫിഷന്‍സി കോഴ്‌സിന്് പഠിക്കുന്നവര്‍ക്ക് 6,000/ രൂപയും ഇന്റര്‍മീഡിയേറ്റ്/എക്‌സിക്യൂട്ടീവ്, ഫൈനല്‍/പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് 12,000/ രൂപാ വീതവുമാണ് സ്‌കോളര്‍ഷിപ്പ് തുക.
അപേക്ഷകരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. 30 ശതമാനം പെണ്‍കുട്ടികള്‍ക്കു വേണ്ടി സംവരണം ചെയ്തിട്ടുണ്ട്. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റേയും വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്ക് എസ് ബി ടി/എസ് ബി ഐ/ഫെഡറല്‍ ബാങ്ക് തുടങ്ങിയ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
www.minortielfare.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി 2014 ഡിസംബര്‍ 15 വരെ.
അപേക്ഷിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ട്, ഇന്‍സ്റ്റിറ്റിയൂട്ടില്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റേയും, ട്യൂഷന്റേയും ഫീസ് ഒടുക്കിയ രസീത്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം “ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം-695 033” എന്ന വിലാസത്തില്‍ തപാല്‍ മുഖേന 2014 ഡിസംബര്‍ 31നകം ലഭിച്ചിരിക്കണം.

Latest