സംസ്ഥാന സ്‌കൂള്‍ ഗെയിംസ്; ഗ്രൂപ്പ്് മത്സരങ്ങള്‍ കൊല്ലത്ത്‌

Posted on: November 8, 2014 12:56 am | Last updated: November 8, 2014 at 12:56 am

കൊല്ലം: 58-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് രണ്ട് മത്സരങ്ങള്‍ ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളില്‍ കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം കേന്ദ്രീകരിച്ച് വിവിധ വേദികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹോക്കി, ഖോഖോ, ബാസ്‌ക്കറ്റ്‌ബോള്‍, ടേബിള്‍ ടെന്നീസ്, ജൂഡോ എന്നീ മത്സരയിനങ്ങളില്‍ അണ്ടര്‍ 17, 19 വിഭാഗങ്ങളിലുള്ളവര്‍ക്കാണ് കൊല്ലത്ത് വേദിയൊരുങ്ങുന്നത്.
ഹോക്കി മത്സരം ആശ്രാമം മൈതാനത്തും, ജൂഡോ റെയില്‍വേ കല്യാണ മണ്ഡപത്തിലും, ഖോഖോ ക്യൂ എസ് സി ഗ്രൗണ്ടിലും, ടേബിള്‍ ടെന്നീസ് വെ എം സി എയിലെ ടി ടി കോര്‍ട്ടിലും, ബാസ്‌ക്കറ്റ് ബോള്‍ ക്യൂ എ സി മൈതാനത്തെ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലുമാണ് നടക്കുന്നത്.മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേരുന്ന ആണ്‍കുട്ടികള്‍ക്ക് ഗവ. മോഡല്‍ ബി എച്ച് എസ് എസ് തേവള്ളി, ക്രിസ്തുരാജ് എച്ച് എസ് എസ് കൊല്ലം എന്നിവിടങ്ങളിലും,
പെണ്‍കുട്ടികള്‍ക്ക് വിമലഹൃദയ ഗേള്‍സ് എച്ച് എസ് എസ്, സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ഗേള്‍സ് എച്ച് എസ് എസ് എന്നിവിടെങ്ങലിലുമാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. മത്സരങ്ങളുടെ നടത്തിപ്പിന് മുന്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് ചെയര്‍മാനും, ഡി ഡി ഇ കെ എസ് ശ്രീകല ജനറല്‍ കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.