ചെന്നിത്തലക്ക് ബെസ്റ്റ്മിനിസ്റ്റര്‍ പുരസ്‌കാരം

Posted on: November 8, 2014 12:55 am | Last updated: November 8, 2014 at 12:55 am

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ജേര്‍ണലിസ്റ്റ് ജെ നീലാംബരന്‍ ട്രസ്റ്റിന്റെ ബെസ്റ്റ്മിനിസ്റ്റര്‍ പുരസ്‌കാരം. ക്രമസമാധാന പരിപാലനത്തിന്റെ അന്തഃസത്ത, ക്ലീന്‍കാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലും മാതാപിതാക്കള്‍ക്കും നല്‍കിയ വിലപ്പെട്ട സേവനം, ഓപ്പറേഷന്‍ കുബേരയിലൂടെ പലിശക്കാരുടെ കൊള്ള നിയന്ത്രിക്കാന്‍ നടത്തിയ ശ്രമം , അപകടങ്ങളില്‍പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വീകരിച്ച കാരുണ്യ പദ്ധതി എന്നിവ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 12 ന് വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം പുരസ്‌കാരം സമ്മാനിക്കും.