എസ് വൈ എസ് 60ാം വാര്‍ഷികം: മുതഅല്ലിം സമ്മേളന പ്രഖ്യാപനം 10ന്

Posted on: November 8, 2014 12:05 am | Last updated: November 7, 2014 at 9:06 pm

sys logoകാസര്‍കോട്: സമര്‍പ്പിത യൗവനം സാര്‍ത്ഥക മുന്നേറ്റം എന്ന പ്രമേഹവുമായി മലപ്പുറം താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല മുതഅല്ലിം സമ്മേളനം സംഘടിപ്പിക്കാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ തീരുമാനിച്ചു.
ഈമാസം 29 ന് കാഞ്ഞങ്ങാട്ട് നടക്കുന്ന മുതഅല്ലിം സമ്മേളനത്തിന്റെ പ്രഖ്യാപനം 10ന് വൈകുന്നേരം 4 മണിക്ക് ജില്ലാ സ്റ്റുഡന്റ്‌സ് സെന്ററില്‍ ജി സി കണ്‍വീനര്‍ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി നിര്‍വഹിക്കും. എസ് എസ് എഫ് ജില്ലാ ഭാരവാഹികള്‍, ഡിവിഷന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മുതഅല്ലിം ദഅ്‌വ ചുമതലയുള്ള വൈസ് പ്രസിഡന്റ്, ദര്‍സ് ദഅ്‌വാ ശരീഅത്ത് കോളജ് യൂണിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ സംബന്ധിക്കും.
യോഗത്തില്‍ സുലൈമാന്‍ കരിവെള്ളൂര്‍ മുഹമ്മദ് സഖാഫി പാത്തൂര്‍ അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍ അബ്ദുല്‍ കാദര്‍ സഖാഫി കാട്ടിപ്പാറ ബഷീര്‍ പുളിക്കൂര്‍ അഷ്‌റഫ് കരിപ്പൊടി നൗഷാദ് തൃക്കരിപ്പൂര്‍ അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് സി എന്‍ ജാഫര്‍ സ്വാദിഖ് സിദ്ദീഖ് പൂത്തപ്പലം സംബന്ധിച്ചു.