Connect with us

Gulf

സ്ഥാനപതിമാര്‍ക്ക് എല്ലാ സഹായവും നല്‍കും; ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: രാജ്യത്ത് കഴിയുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതിമാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. അബുദാബി അല്‍ മുശ്‌രിഫ് പാലസില്‍ സന്ദര്‍ശനത്തിനായി എത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ സ്ഥാനപതിമാരുമായി കൂടിക്കാഴ്ച നടത്തവേയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വിറ്റ്‌സര്‍ലണ്ട് സ്ഥാനപതി എഫ്രൈം മണ്ട്‌ല ഹൊലോഫെ, ബ്രസീലില്‍ നിന്നുള്ള പൗലോ സെസാര്‍ മെയ്‌റ ഡി വസ്‌കോണ്‍സെലോസ്, സയ്യിദ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ മുസൈലി ബലാവി(കൊമൊറോസ് ഐലന്‍ഡ്), ഫിലിപ് പര്‍ഹാം(യു കെ), ജെന്നിസ് ഡി മോള്‍(നെതര്‍ലാന്‍ഡ്‌സ്), ഫാം ബിന്‍ഹ് ഡാം(സോഷ്യലിസ്റ്റ് റിപബ്ലിക് ഓഫ് വിയറ്റ്‌നാം) തുടങ്ങിയവരാണ് ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചത്.
പാലസില്‍ എത്തിയ സ്ഥാനപതിമാരെ ശൈഖ് മുഹമ്മദ് ഹാര്‍ദമായി രാജ്യത്തേക്ക് സ്വാഗതം ചെയ്തു. യു എ ഇയും സ്ഥാനപതിമാരുടെ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി ശക്തമായ സൗഹൃദമാണ് യു എ ഇ ആഗ്രഹിക്കുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.