രാധാ വധം: ഡി വൈ എസ് പി കെ പി വിജയകുമാറിനെ വിസ്തരിച്ചു

Posted on: November 7, 2014 10:38 am | Last updated: November 7, 2014 at 10:38 am

RADHAമഞ്ചേരി: രാധാ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി കെ പി വിജയകുമാറിനെ വിസ്തരിച്ചു.
മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍ മുമ്പാകെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജി മാത്യുവാണ് വിസ്തരിച്ചത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ശശികുമാര്‍, ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍, നിലമ്പൂര്‍ സി ഐ ബഷീര്‍, എടക്കര എസ് ഐ ജ്യോതീന്ദ്രകുമാര്‍ എന്നിവെര മാത്രമാണിനി വ്‌സതിരിക്കാനുള്ളത്. വിചാരണ പൂര്‍ത്തിയാകുന്നതോടെ പ്രതികളെ ചോദ്യം ചെയ്യും. 103 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കുകയും 62 സാക്ഷികളെ വിചാരണയില്‍ നിന്നൊഴിവാക്കുകയുമായിരുന്നു.