തരിശ് ഭൂമിയില്‍ ഞാറ് നടീല്‍ ഉത്സവമാക്കി തെന്നല ഗ്രാമ പഞ്ചായത്ത്

Posted on: November 7, 2014 10:29 am | Last updated: November 7, 2014 at 10:29 am

തിരൂരങ്ങാടി: തരിശായി കിടന്ന വയലില്‍ കൃഷി ഇറക്കിയത് നാടിന്റെ നടീല്‍ ഉത്സവമായി. തെന്നല പഞ്ചായത്തിലെ പാലക്കല്‍ പാടശേഖരത്തിലാണ് ഞാറ് നടീല്‍ ഉത്സവം നടത്തിയത്. 30 വര്‍ഷത്തിലേറെയായി തരിശായി കിടന്നിരുന്ന 30 ഏക്കറിലധികം വരുന്ന ഭൂമിയില്‍ പാടശേഖര കമ്മിറ്റിയാണ് പുഞ്ചകൃഷി ഇറക്കിയത്. കുടുംബശ്രീയും യുവജന ക്ലബ്ബുകളും കൃഷിയില്‍ പങ്കാളികളായി. നടീല്‍ ഉത്സവം ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം നഫീസു അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമബോര്‍ഡ് അംഗം റിയാസ് മുക്കോളി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്‌റഫ് തെന്നല, ബ്ലോക്ക് പഞ്ചായത്ത് അംഗം എം പി കുഞ്ഞിമൊയ്തീന്‍, മെമ്പര്‍മാരായ പി കുഞ്ഞിമുഹമ്മദ്, ആലിബാപ്പു ഹാജി, എ പി എ അബ്ദുസലാം, കൃഷി ഓഫീസര്‍ പിള്ള, എം പി ശംസു കര്‍ഷകരായ പച്ചായി കുഞ്ഞാവ, മണ്ണില്‍ മുഹമ്മദ് കോയ മുസ്‌ലിയാര്‍, പൂനേരി അബ്ദുല്ലക്കുട്ടി, അബ്ദുര്‍റഹ്മാന്‍കുട്ടി ഹാജി, കെ നാസര്‍, അരിമ്പ്ര ജാസ്മിന്‍ നേതൃത്വം നല്‍കി.