എസ് എസ് എഫ് സ്റ്റേറ്റ് വിസ്ഡം ക്യാമ്പ് നാളെ

Posted on: November 7, 2014 2:00 am | Last updated: November 7, 2014 at 11:05 pm

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആര്‍ എസ് സി ഘടകത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ക്യാമ്പ് നാളെ ആരംഭിക്കും. എടവണ്ണപ്പാറ ദാറുല്‍ അമാനില്‍ നടക്കുന്ന ക്യാമ്പ് സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ശാഫി സഖാഫി മുണ്ടമ്പ്ര, റഹ്മത്തുല്ല സഖാഫി എളമരം, അബ്ദുര്‍റസാഖ് സഖാഫി, കെ അബ്ദുല്‍ കലാം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഇ ടി മുഹമ്മദ് ബഷീര്‍ എം.പി അതിഥിയിരിക്കും. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, അഡ്വ. കെ വീരാന്‍കുട്ടി ആശംസയര്‍പ്പിക്കും.