കഥകളി തായമ്പക മഹോത്സവം

Posted on: November 6, 2014 8:00 pm | Last updated: November 6, 2014 at 8:54 pm

അബുദാബി: കേരളത്തിലെ പ്രഗത്ഭനായ കഥകളി കലാകാരന്‍ ഗോപിയാശാനും സംഘവും അവതരിപ്പിക്കുന്ന കഥകളിയും പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പാത്തി ബാലകൃഷ്ണന്‍, ഉദയന്‍ നമ്പൂതിരി എന്നിവര്‍ അവതരിപ്പിക്കുന്ന തായമ്പകയും ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി അബുദാബിയില്‍ നടക്കും. അബുദാബി ശക്തി തിയറ്റേഴ്‌സിന്റേയും മണിരംഗ് അബുദാബിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി. ‘ധനഞ്ജയം’ എന്ന പേരില്‍ അരങ്ങേറുന്ന കഥകളി മഹോത്സവത്തില്‍ മൂന്ന് കഥകളാണ് ഗോപിയാശാനും സംഘവും അവതരിപ്പിക്കുന്നത്. അതിന്റെ മുന്നോടിയായി ബുധനാഴ്ച വൈകുന്നേരം എട്ടിന് കേരള സോഷ്യല്‍ സെന്ററില്‍ കഥാഖ്യാനം അവതരിപ്പിക്കും.