ഐഫോണ്‍ 6ന്റെ അപരനുമായി ലെനോവോ

Posted on: November 6, 2014 6:25 pm | Last updated: November 6, 2014 at 6:53 pm

lenovo iphone modelഐഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ആരെങ്കിലും നിരാശരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെല്ലൊരാശ്വാസം പകരുന്നതാണ് ലെനോവോയുടെ പുതിയ സ്മാര്‍ട് ഫോണ്‍. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയുമായി ലെനോവോ പുറത്തിറക്കിയ സിസ്ലി എസ് 90 മോഡല്‍ കണ്ടാല്‍ അത് ഐഫോണ്‍ അല്ലെന്ന് ആരും പറയില്ല. കാഴ്ച്ചയിലെ സാമ്യത കൂടാതെ സിസ്ലിയുടെ പ്രമോഷനായി ലെനോവോ പുറത്തുവിട്ട ചിത്രങ്ങളും ഐഫോണ്‍ 6ന്റെ പരസ്യത്തിന് സമാനമാണ്.

ആന്‍ഡ്രായിഡ് 4.4.4 കിറ്റ്കാറ്റിലാണ് സിസ്ലി പ്രവര്‍ത്തിക്കുന്നത്. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സര്‍, 1 ജി ബി റാം, 16 ജി ബി ഇന്റേണല്‍ മെമ്മറി തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ഫോണിന്റെ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഫ്‌ളാഷുള്ള 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും സെല്‍ഫി പ്രേമികള്‍ക്കായി എട്ട് മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ലെനോവോ തങ്ങളുടെ പുതിയ മോഡലില്‍ നല്‍കിയിട്ടുണ്ട്.