ഇടതു പാര്‍ട്ടികളെ ഒഴിവാക്കി പുതിയ ദേശീയ മുന്നണിക്ക് നീക്കം

Posted on: November 6, 2014 2:36 pm | Last updated: November 7, 2014 at 12:06 am

Nitish_Mulayam_360

ന്യൂഡല്‍ഹി: ഇടതു പാര്‍ട്ടികളെ ഒഴിവാക്കി പുതിയ ദേശീയ കൂട്ടായ്മ രൂപീകരിക്കാന്‍ നീക്കം. മുലായം സിങ് ആണ് കോണ്‍ഗ്രസ്, ബിജെപി ഇതര കക്ഷികളുടെ യോഗം വിളിച്ചത്. എന്നാല്‍ അദ്ദേഹം ഇടതു കക്ഷികളെ ഒഴിവാക്കുകയും ചെയ്തു. ജെഡിയു, ജെഡിഎസ്, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചു.
ദേശീയ തലത്തില്‍ പുതിയ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ നീക്കം. നിതീഷ് കുമാറും ലാലു പ്രസാദും അടക്കമുള്ളവര്‍ക്ക് ക്ഷണമുണ്ട്. നേരത്തെ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതിയ ബദല്‍ നീക്കങ്ങള്‍ക്ക് ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.