ബാര്‍കോഴ: സിപിഎമ്മിന്റെ ആവശ്യം അര്‍ത്ഥശൂന്യമെന്ന് സുധീരന്‍

Posted on: November 6, 2014 11:30 am | Last updated: November 7, 2014 at 12:05 am

sudheeranകണ്ണൂര്‍: ബാര്‍കോഴ വിവാദത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന സിപിഎമ്മിന്റെ ആവശ്യം യുക്തിരഹിതവും അര്‍ത്ഥശൂന്യവുമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കോടതിയുടെ പരിഗണനയില്‍ ഇല്ലാത്ത നിഷയത്തില്‍ കോടതി മേല്‍നോട്ടത്തില്‍ എങ്ങനെ അന്വേഷണം നടത്തും. പാര്‍ട്ടിയിലെ ആശയക്കുഴപ്പമാണ് നിര്‍ത്ഥകമായ ഇത്തരം ആവശ്യങ്ങള്‍ക്ക് കാരണമെന്നും സുധീരന്‍ പറഞ്ഞു.