Connect with us

Wayanad

കഞ്ചാവ് കൃഷി: മഞ്ചൂര്‍ വനമേഖലയില്‍ പരിശോധന ശക്തമാക്കി

Published

|

Last Updated

ഗൂഡല്ലൂര്‍: കേരള- തമിഴ്‌നാട് അതിര്‍ത്തിയായ മഞ്ചൂര്‍, അപ്പര്‍ഭവാനി, കിണ്ണകൊറ, കോരകുന്ത, സൂചിമല തുടങ്ങിയ വനമേഖലകളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
കോരകുന്ത ഫോറസ്റ്റ് റെയ്ഞ്ചര്‍ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് വനത്തിനുള്ളില്‍ പരിശോധന നടത്തുന്നത്. ഈ മേഖലയില്‍ കഞ്ചാവ് കൃഷി വ്യാപകമായിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തുന്നത്. 30 ഗ്രാമങ്ങളിലാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്. മഴ നിന്നതോടെ കഞ്ചാവ് കൃഷി നടത്താന്‍ സാധ്യതയേറെയാണ്. അതിര്‍ത്തി പ്രദേശമായതിനാല്‍ ഇവിടേക്ക് ആരുടെയും ശ്രദ്ധപതിയില്ലെന്നാണ് കഞ്ചാവ് ലോബി കരുതുന്നത്.

Latest