Connect with us

Palakkad

കല്‍പ്പാത്തി രഥോത്സവം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

Published

|

Last Updated

പാലക്കാട്: കല്‍പാത്തി രഥോത്സവത്തിന് ഗ്രാമത്തെ ശുചീകരിക്കുന്നത് അവസാനഘട്ടത്തിലേക്ക്. കഴിഞ്ഞ ഒന്നിന് ആരംഭിച്ചതാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍.
രഥോത്സവവീഥികള്‍ ശുചീകരിച്ചുകഴിഞ്ഞു. കല്പാത്തിയിലേക്കുള്ള വഴികളാണ് ശുചീകരിച്ചുകൊണ്ടിരിക്കുന്നത്. എട്ടിന് ക്ഷേത്രങ്ങള്‍ ശുചീകരിക്കും. ഇത്തവണ കാര്യമായ പൊതുമരാമത്ത് പണികള്‍ അവശേഷിക്കുന്നില്ല.
സ്വകാര്യ കേബിള്‍ കമ്പനിയുടെ ത്രീ ജി കേബിളുകളുടെ ബോക്‌സുകള്‍ റോഡ് നിരപ്പില്‍നിന്ന് നാലിഞ്ച് ഉയരത്തില്‍ നില്പുണ്ട്. രഥം വരുന്ന വഴികളിലുള്ള ഇവ അപകടത്തിന് വഴിവെയ്ക്കുമെന്നതിനാല്‍ മണ്ണിട്ട് നിരത്തി മൂടണം.ഇതടക്കം 30,000 രൂപയുടെ പൊതുമരാമത്ത് പണികള്‍ക്ക് എസ്റ്റിമേറ്റ് എടുത്ത് രണാനുമതിയായെങ്കിലും പണി ചെയ്യുന്ന കാര്യം ഒന്നുമായിട്ടില്ല.ഇവിടെ വഴിവിളക്കുകളായി സ്ഥാപിച്ചിരുന്ന ആറ് സോഡിയം ലാന്പുകളും 16 ട്യൂബ് ലൈറ്റുകളും പ്രകാശിക്കുന്നില്ല. ഇത് മാറ്റിയിടണമെന്ന് അവലോകനയോഗത്തില്‍ തീരുമാനിച്ചതാണ്. കുടിവെള്ളപ്രശ്‌നമാണ് പലപ്പോഴും രഥോത്സവസമയത്ത് അനു”വപ്പെടുന്ന ഒരു ബുദ്ധിമുട്ട്.
രഥം വരുന്ന വഴികളില്‍ നാലോ അഞ്ചോ സ്ഥലങ്ങളില്‍ കുടിവെള്ളം താത്കാലികമായി സ്ഥാപിക്കുന്ന ടാപ്പുകളിലൂടെ നല്‍കാന്‍ സംവിധാനമൊരുക്കാനും തീരുമാനിച്ചിരുന്നു. സുരക്ഷാകാര്യങ്ങളെക്കുറിച്ചുള്ള യോഗവും നടന്നു.
13ന് വൈകീട്ടോടെ കല്പാത്തി പോലീസ് ഔട്ട്‌പോസ്റ്റ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വിശ്വനാഥന്‍ പറഞ്ഞു. കല്‍പാത്തി പുഴയോരം മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായിട്ടാണ് പലരും കാണുന്നതെന്ന് വിമര്‍ശനമുണ്ട്. ഇവിടം വൃത്തിയാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉത്സവക്കമ്മിറ്റി കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. രഥോത്സവത്തിന്റെ രണ്ടാംദിനമായ 15ന് പ്രാദേശിക അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി.
എല്ലാ വര്‍ഷവും മൂന്നാംദിനം പ്രാദേശിക അവധിയായി പ്രഖ്യാപിക്കാറുണ്ട്. ഇക്കുറി മൂന്നാംദിനം ഞായറാഴ്ചയാണ്. മൂന്ന് ദിവസത്തിനും ഒരേ പ്രാധാന്യമാണെന്ന് നിവേദനത്തില്‍ പറയുന്നു. അവസാനദിവസമായ 16ന് മലമ്പുഴയില്‍നിന്ന് കല്‍പ്പാത്തി പുഴയിലേക്ക് വെള്ളം തുറന്നുവിടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.