മാണി രാജിവച്ച് അന്വേഷണം നേരിടണം: പന്ന്യന്‍

Posted on: November 6, 2014 10:33 am | Last updated: November 7, 2014 at 12:05 am

pannyan raveendran

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബാര്‍കോഴയില്‍ വിശ്വാസയോഗ്യമായ അന്വേഷണം നടത്തണം. ജുഡീഷ്യല്‍ അന്വേഷണമാണ് നടത്തേണ്ടത്. മാണി രാജിവയ്ക്കാതെ നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ലെന്നും പന്ന്യന്‍ പറഞ്ഞു. മാണിയെ മുന്നണിയില്‍ കൊണ്ടുവരേണ്ട ഗതികേട് ഇടതുമുന്നണിക്കില്ല. മാണിയെക്കൂട്ടി ഭരണം പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിയുടെ രാജിയാവശ്യപ്പെട്ട് സിപിഐ പ്രക്ഷേഭം ആരംഭിക്കും. ഈ മാസം 12ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും പന്ന്യന്‍ പറഞ്ഞു. യുഡിഎഫ് കോഴ മുന്നണിയായി മാറി. കേരളത്തിന്റെ സാമ്പത്തികസ്ഥിതി മാണി തകര്‍ത്തു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ പാവപ്പെട്ടവന്റെ മേല്‍ നികുതി ചുമത്തുകയാണെന്നും പന്ന്യന്‍ പറഞ്ഞു.