Connect with us

International

ഏഷ്യയിലെ വ്യവസായ പ്രമുഖന്‍ ലി കാ ഷിംഗ് വാങ്ങിക്കൂട്ടുന്നത് 60 യാത്രാ ജെറ്റുകള്‍

Published

|

Last Updated

ഹോങ്കോംഗ്: ഏഷ്യയിലെ അതിസമ്പന്നരില്‍പ്പെട്ട വ്യവസായ പ്രമുഖന്‍ ലി കാ ഷിംഗ് രണ്ടര ബില്യണ്‍ യു എസ് ഡോളര്‍ വിലവരുന്ന 60 യാത്രാ ജെറ്റുകള്‍ വാങ്ങിക്കൂട്ടുന്നു. തന്റെ വരുമാനം സ്ഥിരമാക്കാനും ദീര്‍ഘകാലം ലാഭം കൊയ്യാനും ലക്ഷ്യം വെച്ചാണ് വ്യോമായാന മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ ജെറ്റുകള്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. 60 ജെറ്റുകള്‍ വാങ്ങുന്ന കാര്യം ഇദ്ദേഹത്തിന്റെ കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ജപ്പാനിലെ മിസ്റ്റുബിഷി കോര്‍പറേറ്റ് കമ്പനിയുമായി 800 മില്യണ്‍ ഡോളറിന്റെ കരാറിലും ഇദ്ദേഹം ഒപ്പ് വെച്ചു. കഴിഞ്ഞ വര്‍ഷമാണ് സ്വകാര്യ വിമാനങ്ങള്‍ക്ക് ചൈനയിലുണ്ടായിരുന്ന ആറ് വര്‍ഷം നീണ്ടുനിന്ന വിലക്ക് എടുത്തുകളഞ്ഞിരുന്നത്. സര്‍ക്കാറിന് കീഴിലുള്ള വിമാനങ്ങള്‍ക്ക് ഇന്ധനം സൗകര്യപൂര്‍വം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Latest