വൈത്തിരി ഉപജില്ലാ കായികമേള തുടങ്ങി

Posted on: November 6, 2014 12:04 am | Last updated: November 5, 2014 at 10:05 pm

കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ കായികമേള എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങി.
വൈത്തിരി എ ഇ ഒ. കെ പ്രഭാകരന്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി പി ആലി അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എന്‍കെ റഷീദ് മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ എ പി ഹമീദ്, കൗണ്‍ സിലര്‍ കെ പ്രകാശന്‍, സലീം കടവന്‍, അശോക് കുമാര്‍, ഐ ജെ ബെന്നി, എം ബി വിജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് കെ എം ജെ ഹൈ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വര്‍ണാഭമായ ഡിസ്‌പ്ലേ ഡാന്‍ സ് ചടങ്ങിന് കൂടുതല്‍ മിഴിവേകി. എസ് കെ എം ജെ എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ എ. സുധാറാണി സ്വാഗതവും പറഞ്ഞു. ആര്‍ വിജയ നന്ദിയും പറഞ്ഞു.