വിന്‍ഡോസ് 7ഉം 8ഉം മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു

Posted on: November 5, 2014 8:11 pm | Last updated: November 5, 2014 at 9:44 pm

Windows-8.1-2സിലിക്കണ്‍വാലി: വിന്‍ഡോസ് 7നും 8ഉം മൈക്രോസോഫ്റ്റ് വിപണിയില്‍നിന്ന് പിന്‍വലിക്കുന്നു. വിന്‍ഡോസിന്റെ പുതിയപതിപ്പായ വിന്‍ഡോസ് 10 പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് മുന്‍ പതിപ്പുകള്‍ പിന്‍വലിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. 2015 ആദ്യ പാദത്തിലാണ് വിന്‍ഡോസ് 10 പുറത്തിറങ്ങുക.

ഇനി മുതല്‍ വാങ്ങുന്ന പി സികളിലും ലാപ്‌ടോപ്പുകളിലും വിന്‍ഡോസ് 8.1 ആയിരിക്കും മൈക്രോസോഫ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക. മൈക്രോസോഫ്റ്റ് ഒ എസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ 53ശതമാനവും ഇപ്പോഴും വിന്‍ഡോസ് 7 ആണ് പ്രവര്‍ത്തിക്കുന്നത്.

വേണ്ടത്ര സ്വീകാര്യത ലഭിക്കാത്ത വേര്‍ഷനാണ് വിന്‍ഡോസ് 8. മൊത്തം വിന്‍ഡോസ് ഉപയോക്താക്കളുടെ എണ്ണം എടുത്താല്‍ 6 ശതമാനം പേര്‍ മാത്രമാണ് വിന്‍ഡോസ് 8 ഉപയോഗിക്കുന്നത്. വിന്‍ഡോസ് എക്‌സ് പി പൂര്‍ണ്ണമായും ഏപ്രിലില്‍ പിന്‍വലിച്ചിരുന്നു. ഒപ്പം ഇതിനുള്ള ടെക്‌നോളജി സപ്പോര്‍ട്ടും മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വിപണിയില്‍ നിന്നും വിന്‍ഡോസ് 7, 8 വേര്‍ഷനുകള്‍ പിന്‍വലിച്ചാലും ഇതിനുള്ള ടെക്‌നോളജി സപ്പോര്‍ട്ട് തുടരും.