Connect with us

Gulf

ആഗോള ഗ്രാമം നാളെ തുറക്കും; 157 ദിവസം നീണ്ടു നില്‍ക്കും

Published

|

Last Updated

ദുബൈ: ആഗോള ഗ്രാമം ആറി (നാളെ) ന് തുറക്കുമെന്ന് ഗ്ലോബല്‍ വില്ലേജ് സി ഇ ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഈസാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ഏപ്രില്‍ 11വരെ നീണ്ടുനില്‍ക്കും. 157 ദിവസം തുടര്‍ച്ചയായി വിനോദ പരിപാടികളുണ്ടാവും. ഇതിനിടയല്‍ 2015 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ഒന്നുവരെ ദുബൈ വ്യാപാരോത്സവം വരുന്നു. ആ ദിവസങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടും.
ഇത്തവണ ഇന്ത്യയുടെയടക്കം 31 പവലിയനുകളാണുള്ളത്. 25 റസ്റ്റോറന്റുകളും 150 കിയോസ്‌കുകളും 3,500ലധികം വാണിജ്യ സ്ഥാപനങ്ങളും 17,000 ലധികം പാര്‍ക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. റിക്ഷ, അബ്ര തുടങ്ങിയ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹെറിറ്റേജ് വില്ലേജ് ഇല്യൂമിനേഷന്‍ വേള്‍ഡ്, അനിമല്‍ ലാന്റ് തുടങ്ങിയവ ആകര്‍ഷകമായിരിക്കുമെന്നും അഹ്മദ് ഹുസൈന്‍ ബിന്‍ ഈസാ അറിയിച്ചു. ഓപ്പറേഷന്‍സ് ഡയറക്ടര്‍ അഹ്മദ് അല്‍ മര്‍റി, ഗവണ്‍മെന്റ് റിലേഷന്‍സ് ഡയറക്ടര്‍ ഫഹദ് യൂസുഫ് അല്‍ ഖ്വാജാ എന്നിവരും പങ്കെടുത്തു.

 

Latest