നിങ്ങളുടെ കുട്ടി സ്വര്‍ണത്തില്‍; സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു

Posted on: November 5, 2014 5:00 pm | Last updated: November 5, 2014 at 5:16 pm

ദുബൈ: ഭാരം കുറക്കുന്നവര്‍ക്കായി ദുബൈ നഗരസഭ ഏര്‍പ്പെടുത്തിയ നിങ്ങളുടെ കുട്ടി സ്വര്‍ണത്തില്‍ എന്ന കാമ്പയിനിലെ വിജയികള്‍ക്ക് അറുപത് ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. 7350 വിജയികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 200ലധികം പേര്‍ 13 വയസിനു താഴെയുള്ള കുട്ടികളാണ്.
ഡിസംബറില്‍ സബീല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഈ തവണത്തെ കാമ്പയിനില്‍ ഫാമിലികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. മികച്ച പ്രതികരണമാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.