ബാര്‍കോഴ: മാണിക്കെതിരായ പരാതി ലോകായുക്ത തള്ളി

Posted on: November 5, 2014 11:31 am | Last updated: November 5, 2014 at 11:36 pm

maniതിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരായ പരാതി ലോകായുക്ത തള്ളി. ആരോപണം വിശദമായി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്. ഒരു പൊതുപ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. മതിയായ തെളിവുകള്‍ ഇല്ലെന്ന് കാണിച്ചാണ് പരാതി തള്ളിയത്. വിജിലന്‍സ് പ്രാഥമികാന്വേണം പൂര്‍ത്തിയാക്കി തെളിവുകള്‍ സമര്‍പ്പിച്ചാല്‍ ആവശ്യമാണെങ്കില്‍ പരാതി സ്വീകരിക്കാമെന്നും ലോകായുക്ത വ്യക്തമാക്കി.

അതേസമയം കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ബാര്‍കോഴ വിവാദത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും നടപടികളുമായിരിക്കും ചര്‍ച്ച ചെയ്യുക. പാര്‍ട്ടി മന്ത്രിമാരെല്ലാം രാജിവച്ച് സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്.