ഊട്ടി – മൈസൂര്‍ ദേശീയ പാതയുടെ നിര്‍മാണം ആരംഭിച്ചു

Posted on: November 5, 2014 10:20 am | Last updated: November 5, 2014 at 10:20 am

ഗൂഡല്ലൂര്‍: ഊട്ടി-മൈസൂര്‍ ദേശീയ പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. 30.50 കോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മാണം നടക്കുന്നത്. ഊട്ടി മുതല്‍ തുറപ്പള്ളിവരെയുള്ള പാതയുടെ നിര്‍മാണ പ്രവൃത്തികളാണ് നടക്കുന്നത്. ടി ആര്‍ ബസാറില്‍ പുതിയ കല്‍വര്‍ട്ടുകളുടെ പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. മഴവെള്ളം കെട്ടിനില്‍ക്കുന്നത് തടയുന്ന പ്രവൃത്തികളും നടന്നുവരുന്നുണ്ട്. റോഡിലെ കുഴിയില്‍ ഭാരംകയറ്റി വന്ന ലോറി കുടുങ്ങി പ്രസ്തുത പാതയില്‍ രണ്ടര മണിക്കൂര്‍ വാഹനഗതാഗതം തടസപ്പെട്ടു. ഇത്കാരണം ഇരു വശങ്ങളിലും നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടന്നിരുന്നത്. വിവരമറിഞ്ഞ് ഉന്നത ഹൈവേവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജെ സി ബി ഉപയോഗിച്ച് ലോറി എടുത്ത് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.