Connect with us

Kozhikode

ജപ്പാന്‍ കുടിവെള്ള പദ്ധതി നിഷേധത്തിനെതിരെ ചേളന്നൂര്‍ ഗ്രാമം

Published

|

Last Updated

കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതി ചേളന്നൂരിന് നിഷേധിക്കുന്ന എസ് എന്‍ കോളജ് നിപാടിനെതിരെ ചേളന്നൂര്‍ ഗ്രാമവാസികള്‍ പ്രക്ഷോഭത്തിന്. ജപ്പാന്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യുമ്പോള്‍ ചേളന്നൂരിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് സംയുക്തസമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
ചേളന്നൂരിലേക്ക് കുടിവെള്ളം ശേഖരിക്കുന്നതിന് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത് എസ് എന്‍ കോളജിന്റെ മേല്‍ഭാഗത്തുള്ള കളരിക്കുന്നിലാണ്. എന്നാല്‍ പൈപ്പിടുന്നതിനുള്ള അനുമതി കോളജ് നിഷേധിച്ചു. 180 മീറ്റര്‍ ദൂരം പൈപ്പ് സ്ഥാപിച്ചാലെ പമ്പിംഗ് മെയിനുമായി യോജിപ്പിക്കാന്‍ കഴിയൂ. കോളജ് അധികൃതര്‍ അനുമതി നിഷധിച്ചതിനാല്‍ ഇവിടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതിനെതിരെ സര്‍വകക്ഷി നേതാക്കള്‍ എം കെ രാഘവന്‍ എം പിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് വിവരം ധരിപ്പിക്കുകയും അദ്ദേഹം എസ് എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായി സംസാരിച്ചെങ്കിലും പ്രശ്‌നം തീര്‍ന്നില്ല. പൊതുവഴിയാണെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്ത വഴിയിലൂടെ പൈപ്പിടാന്‍ കലക്ടര്‍ ആര്‍ ഡി ഒയെ കൊണ്ട് ഓര്‍ഡറിക്കണമെന്നൂം എസ് എന്‍ കോളജ് മാനേജ്‌മെന്റ് ഉദാരസമീപനം സ്വീകരിക്കണമെന്നും സംയുക്തസമരസമിതി ആവശ്യപ്പെട്ടു.
ഇന്ന് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ഒമ്പതിന് ചേളന്നൂര്‍ എസ് എന്‍ കോളജ് ജംഗ്ഷനില്‍ ഗ്രാമവാസികള്‍ കൂട്ടധര്‍ണ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സംയുക്തസമര സമിതി ചെയര്‍മാന്‍ പി ശ്രീധരന്‍, ടി കെ സോമനാഥന്‍, ജിതേന്ദ്രന്‍, ടി പി മുസ്തഫ, സുനില്‍ പ്രകാശ് പങ്കെടുത്തു.

Latest