Connect with us

Ongoing News

ചുവപ്പന്‍ കളിയില്‍ പെനാല്‍റ്റി സമനില

Published

|

Last Updated

ചെന്നൈ: രണ്ട് ചുവപ്പ് കാര്‍ഡുകള്‍, രണ്ട് പെനാല്‍റ്റികള്‍….ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരില്‍ ചെന്നൈയിന്‍ എഫ് സി തോല്‍വിയറിയാതെ കുതിക്കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ സമനിലയില്‍ തളച്ചു. 35ാം മിനിറ്റില്‍ മാര്‍ക്യു താരം ലൂയിസ് ഗാര്‍ഷ്യയുടെ പെനാല്‍റ്റി ഗോളില്‍ കൊല്‍ക്കത്തയാണ് ആദ്യം ലീഡെടുത്തത്. ഇഞ്ചുറി ടൈമില്‍ മറ്റൊരു പെനാല്‍റ്റിയില്‍ നിന്ന് എലാനോ ബ്ലൂമര്‍ ചെന്നൈയിന്റെ സമനില ഗോളടിച്ചു. സമനിലയായെങ്കിലും കൊല്‍ക്കത്ത രണ്ട് പോയിന്റിന്റെ ലീഡോടെ ചെന്നൈയിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കൊല്‍ക്കത്തക്ക് പന്ത്രണ്ടും ചെന്നൈയിന് പത്തും പോയിന്റാണുള്ളത്.
ഇരുഭാഗത്തേക്കും മികച്ച നീക്കങ്ങള്‍ കണ്ട മത്സരത്തില്‍ അവിചാരിതമായി ലഭിച്ച പെനാല്‍റ്റിയില്‍ മാന്‍ ഓഫ് ദ മാച്ചായ ഗാര്‍ഷ്യ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. ചെന്നൈയിന്‍ ഗോളി പോള്‍ ഷില്‍ട്ടണ്‍ കൊല്‍ക്കത്തയുടെ മലയാളി സ്‌െ്രെടക്കര്‍ മുഹമ്മദ് റാഫിയെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. അപ്രതീക്ഷിതമായി കിട്ടിയ പന്തുമായി കുതിച്ച റാഫിയെ ഒരു അമിതാവേശം കൊണ്ടാണ് ഷില്‍ട്ടണ്‍ വീഴ്ത്തിയത്. ഗോള്‍ തത്കാലം ഒഴിഞ്ഞെങ്കിലും ഷില്‍ട്ടനെ റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്താക്കി.
പത്തുപേരായി ചുരുങ്ങിയിട്ടും കളിയില്‍ മേല്‍ക്കൈ കാണിച്ച ചെന്നൈക്ക് ഹോംക്രൗഡിന്റെ പൂര്‍ണ പിന്തുണ ലഭിച്ചു. ഇതിനിടെ കൊല്‍ക്കത്തയുടെ ജോഫ്രിക്കും റഫറി ചുവപ്പു കാര്‍ഡ് കാണിച്ചു. ഇത് റഫറിയുടെ അബദ്ധതീരുമാനമായി. ഇതോടെ ഇതോടെ രണ്ടു ടീമുകളും പത്തുപേരായി ചുരുങ്ങി. എലാനോ ക്ഷീണിതനായതും മാര്‍ക്ക് ചെയ്യപ്പെട്ടതും ചെന്നൈയുടെ മുനയൊടിച്ചു. കോച്ച് മാര്‍ക്കോ മറ്റെരാസിക്ക് പകരം ജെജെ ലാല്‍പെഖുല കളത്തിലെത്തിയത് ചെന്നൈയുടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. ഡിഫന്‍ഡറായ മറ്റെരാസി ഗോള്‍ മടക്കാന്‍ സ്‌ട്രൈക്കറുടെ റോളിലേക്ക് കയറിക്കളിച്ചിരുന്നു.