Connect with us

National

കനത്ത സുരക്ഷക്കിടെ ഡല്‍ഹിയില്‍ മുഹര്‍റം ദിനാചരണം

Published

|

Last Updated

്‌ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കനത്ത പോലീസ് സുരക്ഷയില്‍ മുഹര്‍റം ദിനാചരണം നടന്നു. സംഘര്‍ഷം കണക്കിലെടുത്ത് കിഴക്കന്‍ ഡല്‍ഹിയിലെ തൃലോകപുരിയിലും ഔട്ടര്‍ ഡല്‍ഹിയിലെ ബവാനയിലും ഡല്‍ഹി പോലീസ് കമാന്‍ഡോകളെ ഉപയോഗിച്ച് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. അപവാദ പ്രചാരണങ്ങള്‍ വ്യാപിപ്പിക്കാതിരിക്കാനായി ഇരു വിഭാഗങ്ങള്‍ക്കിടയിലും സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തെയും വിന്യസിച്ചിരുന്നു.
മുഹര്‍റം ദിനാചരണങ്ങള്‍ രാവിലെ മുതല്‍ തന്നെ തുടങ്ങി. ശിയാ ജുമാ മസ്ജിദ്, കാശ്മീര്‍ ഗേറ്റ്, ചാബി ചാംഗ്, ചോട്ടാ ബസാര്‍ എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങിയ റാലി പനാജ് ഷെരീഫ്, ഓള്‍ഡ് കര്‍ബല സിറ്റി എന്നിവിടങ്ങളില്‍ സമാപിച്ചു. ദീപാവലി ആഘോഷത്തിനിടെ ആരംഭിച്ച സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി മുഹര്‍റം ദിനാചരണങ്ങള്‍ക്ക് വിവിധയിടങ്ങളില്‍ ഹിന്ദു മതവിശ്വാസികളായ സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയിരുന്നു. ഇത്തരം വളണ്ടിയര്‍മാരെ പോലീസ് നിരീക്ഷണത്തിനും ഉപയോഗിച്ചു. ദ്രുത കര്‍മ സേന, സി ആര്‍ പി എഫ് ഉള്‍പ്പെടെ അഞ്ചോളം വിഭാഗം പോലീസ് സേനയെ വര്‍ഗീയ കലാപം നേരിടുന്നതിനായി തയ്യാറാക്കിയിരുന്നു.