അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

Posted on: November 5, 2014 5:35 am | Last updated: November 5, 2014 at 12:35 am

വാഷിങ്ടണ്‍ : അമേരിക്കയില്‍ സെനറ്റ് ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കാനും 2016ല്‍ വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തിന്റെ തടസ്സങ്ങള്‍ നീക്കാനുമായി നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അമേരിക്കക്കാര്‍ വോട്ട് രേഖപ്പെടുത്തി. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ആറ് മണിയോടെ പോളിംഗ് ബൂത്തുകള്‍ തുറന്നു. പ്രതിനിധി സഭ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ ഭൂരിപക്ഷം നേടാന്‍ ആറ് സീറ്റുകള്‍കൂടി വേണം. എന്നാല്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ റേറ്റിംഗില്‍ എക്കാലത്തേക്കാള്‍ കുറവുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിലുള്ള ഡെമോക്രാറ്റുകള്‍ പറയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലുളള മാന്ദ്യത്തിന്റെ ഫലമായി ഒബാമയുടെ ജനകീയതയില്‍ 40 ശതമാനത്തിന്റെ ഇടിവുണ്ടാകുമെങ്കിലും റിപ്പബ്ലിക്കുകള്‍ വിജയിക്കുമെന്നു തന്നെയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.