ഉപജില്ല സ്‌കൂള്‍ കായികമേള: ബേത്തൂര്‍പാറ മുന്നില്‍

Posted on: November 5, 2014 12:01 am | Last updated: November 4, 2014 at 9:01 pm

കൊളത്തൂര്‍: കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ 51 പോയിന്റോടെ ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്നില്‍. 44 പോയിന്റോടെ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി രണ്ടാം സ്ഥാനത്തും കാസര്‍കോട് ജിഎംആര്‍എച്ച്എസ് മൂന്നാം സ്ഥാനത്തുമാണ്. കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ ആരംഭിച്ച കായികമേളയില്‍ ആദ്യ ദിവസം 28 ഇനങ്ങള്‍ പൂര്‍ത്തിയായി. ആറിന് സമാപിക്കും.
കെ കുഞ്ഞിരാമന്‍ എം എല്‍എ (ഉദുമ) മേള ഉദ്ഘാടനം ചെയ്ത് സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. എഇഒ പി രവീന്ദ്രനാഥന്‍ പതാക ഉയര്‍ത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമന രാമചന്ദ്രന്‍, പി ലക്ഷ്മി, സി സുശീല, കെ ബാലകൃഷ്ണന്‍, കെ കാര്‍ത്യായനി, കെ മുരളീധരന്‍, പി ടി എ പ്രസിഡന്റ് എം ഗോപാലകൃഷ്ണന്‍, കെ കെ നാരായണന്‍, കെ സുജാത എന്നിവര്‍ പ്രസംഗിച്ചു. എം ദാക്ഷായണി സ്വാഗതവും കെ ആര്‍ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.