മര്‍കസ് സമ്മേളനം: പ്രചരണ ബൈക്ക് റാലി

Posted on: November 4, 2014 8:46 pm | Last updated: November 4, 2014 at 8:47 pm

markazകണ്ണൂര്‍: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫിത്തിസ്സുന്നിയ്യ 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഉള്ളാള്‍ ദര്‍ഗയില്‍ നിന്ന് പുറപ്പെട്ട ബൈക്ക്‌റാലിയുടെ രണ്ടാം ദിവസം ഇന്നലെ തളിപ്പറമ്പ് അല്‍മഖറില്‍ സുപ്രീം കൗണ്‍സില്‍ കണ്‍വീനര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പട്ടുവം പി.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.