അബുദാബിയിലെ ഏറ്റവും ഉയരം കൂടിയ ടവറിന് ശൈഖ് മുഹമ്മദിന്റെ പേരിട്ടു

Posted on: November 4, 2014 7:00 pm | Last updated: November 4, 2014 at 7:24 pm

അബുദാബി: നഗരത്തില്‍ പണി പൂര്‍ത്തിയായ ഏറ്റവും ഉയരം കൂടിയ കെട്ടിട സമുച്ചയത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പേരിട്ടു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണിത്.
382 മീറ്റര്‍ ഉയരത്തില്‍ 92 നിലകളുള്ള കെട്ടിട സമുച്ചയത്തിന്റെ ഉത്ഘാടനം ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മുന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തില്‍ ഉന്നലെ നടന്നു. 474 താമസ ഫഌറ്റുകളാണ് കെട്ടിടത്തിലുള്ളത്.