Connect with us

Gulf

കല്യാണ്‍ ജ്വല്ലേഴ്‌സ് 100 കോടി മുതല്‍മുടക്കില്‍ മൂന്ന് ഷോറൂമുകള്‍ തുറക്കുന്നു

Published

|

Last Updated

ദുബൈ: കല്യാണ്‍ ജ്വല്ലേഴ്‌സ് യു എ ഇയില്‍ പുതിയ മൂന്നു ഷോറൂമുകള്‍ തുറക്കും. മധ്യപൂര്‍വദേശത്ത് മികച്ച വളര്‍ച്ച നേടുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്. മൂന്നു ഷോറൂമുകള്‍ക്കായി ഏതാണ്ട് നൂറുകോടി രൂപയാണ് മുതല്‍മുടക്ക്. അബുദാബിയിലെ മദീന സായിദ് മാള്‍, ദുബൈ കറാമയിലെ കറാമ സെന്റര്‍, ഖിസെസിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍. സവിശേഷമായ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഡിസൈനര്‍മാരുടേയും സ്റ്റൈലിസ്റ്റുകളുടേയും പങ്കാളിത്തത്തോടെ ആകര്‍ഷകമായ രൂപകല്‍പ നയും ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവവും ഒരുക്കാനാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരിശ്രമം. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ആറിന് മഞ്ജു വാര്യരും കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമനും കുടുംബാംഗങ്ങളും ചേര്‍ന്ന് നിര്‍വഹിക്കും.
2013 ഡിസംബറില്‍ യു എ ഇയില്‍ തുടക്കമിട്ട് പതിനൊന്ന് മാസത്തിനുള്ളില്‍ തന്നെ കല്യാണ്‍ ജ്വല്ലേഴ്‌സിന് 11 പുതിയ ഷോറൂമുകള്‍ തുറക്കാനായെന്ന് കല്യാണ രാമന്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ കുവൈത്തിലും ഖത്തറിലും അടക്കം മധ്യപൂര്‍വദേശത്ത് 25 ഷോറൂമുകളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനിടയില്‍ 25,000 കോടി രൂപ വിറ്റുവരവ് നേടുന്നതിനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വികസനം.
ഇന്ത്യയില്‍ പുതിയ പതിനാറ് ഷോറൂമുകള്‍ കൂടി തുടങ്ങാനും പടിഞ്ഞാറന്‍, വടക്കന്‍ വിപണികളില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പാക്കാനും പദ്ധതിയുണ്ടെന്ന് ടി എസ് കല്യാണരാമന്‍ പറഞ്ഞു. മധ്യപൂര്‍വദേശത്തും ഇന്ത്യയിലുമായി നിലവില്‍ കല്യാണിന് 61 ഷോറൂമുകളാണുള്ളത്. 2015 അവസാനത്തോടെ ഇത് 89 ഷോറൂമുകളായിവര്‍ധിക്കുമെന്നും കല്യാണരാമന്‍ പറഞ്ഞു.

Latest