ഊര്‍ജ സംരക്ഷണ ബള്‍ബുകളുമായി ആര്‍ ബി ഐ എസ്

Posted on: November 4, 2014 6:00 pm | Last updated: November 4, 2014 at 6:14 pm

ദുബൈ: വൈദ്യുത ഊര്‍ജ സംരക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ആര്‍ ബി ഐ എസ്, ഇതേ പേരില്‍ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയതായി ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകമെങ്ങുമുള്ള വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് എല്‍ ഇ ഡി ബള്‍ബുകളാണ് പ്രധാനമായും ആര്‍ ബി ഐ എസ് ബ്രാന്‍ഡില്‍ ഉണ്ടാവുകയെന്ന് എം ഡി രാജേഷ് പത്മനാഭന്‍ പറഞ്ഞു.
ഡയറക്ടര്‍ എല്‍ദോസ്, സെയില്‍സ് മാനേജര്‍ വൈശാഖ് ദേവദാസ്, ഗ്ലോബല്‍ മാനേജര്‍ ആന്‍തിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.