വേളത്ത് ശുചിത്വ സന്ദേശ യാത്ര നടത്തി

Posted on: November 4, 2014 10:01 am | Last updated: November 4, 2014 at 10:01 am

കുറ്റിയാടി: ‘സേഫ് കേരള ക്ലീന്‍ വേളം’ പരിപാടിയുടെ ഭാഗമായി നടന്ന ശുചിത്വ സന്ദേശ യാത്ര കേളോത്ത് മുക്കില്‍ കെ കെ ലതിക എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍ കെ സി സല്‍മ, കോമത്ത് പോക്കര്‍ മാസ്റ്റര്‍, കെ സി ബാബു, പി പി ബാബു, തായന ശശി മാസ്റ്റര്‍, കെ സി സുധീര്‍രാജ് , സി കെ ബാബു, ടി വി ഗംഗാധരന്‍ മാസ്റ്റര്‍ സംസാരിച്ചു.
വൈസ് പ്രസിഡന്റ് ടി വി കുഞ്ഞിക്കണ്ണന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കുറുവങ്ങാട് കുഞ്ഞബ്ദുല്ല, എം ഷിജിന, സലീമ ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ മോഹനന്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും പാചകത്തൊഴിലാളികള്‍ക്കുമുള്ള ഹെല്‍ത്ത് കാര്‍ഡ് പ്രകാശനം ചെയ്തു. കെ പി എ റഹീം പ്രഭാഷണം നടത്തി.