കുട്ടിയെ പട്ടിക്കൂട്ടിലടച്ചസംഭവം; പിന്നില്‍ ഗൂഢാലോചന’

Posted on: November 4, 2014 5:10 am | Last updated: November 4, 2014 at 12:10 am

കൊച്ചി: കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടിയെ പട്ടിക്കൂട്ടലടച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിംഗ് സ്‌കൂള്‍ ഫെഡറേഷന്‍ പ്രസിഡന്റ് രാംദാസ് കതിരൂര്‍. കുട്ടിയെ പട്ടിക്കൂട്ടിലടച്ചതായി ആരും തെളിവ് നല്‍കിയിട്ടില്ല. വിവിധ താത്പര്യക്കാര്‍ ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അണ്‍-എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമാന സ്വഭാവമുള്ള സ്ഥാപനങ്ങളുടെ അനാരോഗ്യപരമായ പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഫെഡറേഷന്‍ ഏറ്റെടുക്കില്ലെന്നും പറഞ്ഞു.