കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ദശീയ സമ്മേളനം അഞ്ച് മുതല്‍

Posted on: November 4, 2014 12:01 am | Last updated: November 4, 2014 at 12:01 am

കോഴിക്കോട്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എട്ടാമത് ദേശീയ സമ്മേളനം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കോഴിക്കോട് നടക്കും. അഞ്ചിന് രാവിലെ ഒമ്പതിന് ടാഗോര്‍ ഹാളില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് ഉച്ചവരെ സമ്മേളനം തുടരും. വൈകുന്നേരം മൂന്നിന് നഗരത്തില്‍ പ്രകടനം നടക്കും. തുടര്‍ന്ന് കടപ്പുറത്ത് വൈകുന്നേരം അഞ്ചിന് ബഹുജന റാലിയും പൊതു സമ്മേളനവും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യും. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ദിബന്‍ജന്‍ ചക്രവര്‍ത്തി, പ്രസിഡന്റ് ആര്‍ ശിങ്കാരവേലു, വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി വാലന്റൈന്‍ പാച്ചൊ സംസാരിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളത്തില്‍ ജോലി ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളെയും സമ്മേളനത്തില്‍ പങ്കെടുപ്പിക്കും. നാന്നൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി പി രാമകൃഷ്ണന്‍, ട്രഷറര്‍ വി പി കുഞ്ഞിക്കൃഷ്ണന്‍ ജനറല്‍ കണ്‍വീനര്‍ പി കെ മുകുന്ദന്‍ സംബന്ധിച്ചു.