നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി പൂനെ

Posted on: November 4, 2014 6:00 am | Last updated: November 3, 2014 at 11:48 pm

IMG_8057പൂനെ: ക്രോസ് ബാറിന് താഴെ മലപോലെ ഉറച്ചു നിന്ന നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോളി ടിപി രഹനേഷിനെ റീബൗണ്ട് ഗോളില്‍ കീഴടക്കി പൂനെ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവരുടെ രണ്ടാം ജയം സ്വന്തമാക്കി. ആദ്യ ജയം എഫ് സി ഗോവക്കെതിരെ ആയിരുന്നു. ഈ ജയത്തോടെ പുണെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുള്ള പുണെ അവസാന സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തെത്തി. നോര്‍ത്ത് ഈസ്റ്റ് എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പൂനെയുടെ ഇസ്രില്‍ ഗുരുംഗ് എമെര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ മാച്ചും, നോര്‍ത്ത് ഈസ്റ്റിനായി അധ്വാനിച്ചു കളിച്ച റോബിന്‍ ഗുരുംഗ് ഫിറ്റസ്റ്റ് പ്ലെയര്‍ ഓഫ് ദ മാച്ചുമായി. മൂര്‍ച്ച കുറഞ്ഞ ആക്രമണങ്ങള്‍ കണ്ട മത്സരത്തില്‍ 88ാം മിനിറ്റില്‍ ജോണ്‍ ഗൂസ്സെന്‍സാണ് വിജയഗോള്‍ നേടിയത്. ഗോളെന്നുറച്ച അവസരങ്ങള്‍ പാഴാക്കി നോര്‍ത്ത് ഈസ്റ്റ് ഹോം ടീമിന് ജയം സമ്മാനിച്ചു.