Connect with us

International

ഫാല്‍ക്കനറി ഫെസ്റ്റിവല്‍ അടുത്ത മാസം ഏഴ് മുതല്‍

Published

|

Last Updated

അബൂദബി: അടുത്ത മാസം ഏഴു മുതല്‍ 13 വരെ അബൂദബിയയില്‍ മൂന്നാമത് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ ഓഫ് ഫാല്‍ക്കനറി അരങ്ങേറുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. 80 രാജ്യങ്ങളില്‍ നിന്നായി 500 ഓളം ഫാല്‍ക്കണ്‍ പ്രേമികള്‍ തങ്ങളുടെ പ്രാപ്പിടിയന്‍മാരുമായി സന്നിഹിതരാകും. യു എ ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രാപ്പിടിയന്മാരുടെ ഫെസ്റ്റിവല്‍ അരങ്ങേറുക. പടിഞ്ഞാറന്‍ മേഖലയിലെ ഹമീമില്‍ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ ഏഴു മുതല്‍ 10 വരെ ഫാല്‍ക്കണേഴ്‌സ് ക്യാമ്പ് നടത്തും. ഇവിടെ പ്രാപ്പിടിയന്മാരെ വളര്‍ത്തുന്നവര്‍ അവരുടെ പക്ഷികളുമായി മൂന്നു ദിവസം ചെലവിടും. വിവിധ പാരമ്പര്യത്തിലുള്ള പ്രാപ്പിടിയന്മാരെ ഉപയോഗിച്ചുള്ള വേട്ടക്കും സംഘാടകര്‍ അവസരം ഒരുക്കും.
ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നു എത്തുന്ന പ്രാപ്പിടിയന്മാരെ വളര്‍ത്തുന്നവരുടെ സംഗമ ഭൂമിയായി ഇവിടം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രംഗത്ത് വിവിധ ദേശക്കാര്‍ പിന്തുടരുന്ന രീതികള്‍ പരസ്പരം പരിചയപ്പെടാന്‍ ഇത് ഉപകരിക്കും.
ഫെസ്റ്റിവലില്‍ പങ്കാളികളാവുന്നവര്‍ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന മുഖാമുഖം ഉള്‍പ്പെടെയുള്ളവയില്‍ പങ്കെടുക്കും. പ്രാപ്പിടിയന്മാരുമായി ബന്ധപ്പെട്ട സാംസ്‌കാരിക വ്യതിരക്തതകളും ഇതിലൂടെ അറിയാനാകും. ആദ്യമായാണ് ഫാല്‍ക്കണേഴ്‌സ് ക്യാമ്പില്‍ ഇത്തരം ഒരു കൂടിച്ചേരല്‍ ഒരുക്കുന്നത്.

 

---- facebook comment plugin here -----

Latest