സി ബി ഐ അന്വേഷണത്തെ തള്ളി എസ് ആര്‍ പി

Posted on: November 3, 2014 4:48 pm | Last updated: November 3, 2014 at 5:49 pm

srpന്യൂഡല്‍ഹി: ബാര്‍ കോഴക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന വി എസിന്റെ ആവശ്യം സി പി എം കേന്ദ്ര നേതൃത്വവും തള്ളി. സി ബി ഐ വിശ്വാസ യോഗ്യമായ ഏജന്‍സിയല്ലെന്നാണ് പോളിറ്റ്ബ്യൂറോ അംഗമായ എസ് രാമചന്ദ്രന്‍ പിള്ള ഇന്ന് പറഞ്ഞത്. വിശ്വാസയോഗ്യമായ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് കോഴക്കേസ് അന്വേഷിപ്പിക്കണം. ചുംബന സമരത്തിനെതിരെ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തിയ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. സര്‍ക്കാര്‍ ഈ ആക്രമണം തടയേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിൽ രാഹുലിനും ബി ജെ പിക്കും ഒരേ ശബ്ദമെന്ന് സി പി എം