പതാക ദിനം: ശൈഖ് മുഹമ്മദ് ശൈഖ് ഖലീഫയെ അഭിവാദ്യം ചെയ്തു

Posted on: November 3, 2014 4:01 pm | Last updated: November 3, 2014 at 4:02 pm

uaeദുബൈ: പതാക ദിനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിവാദ്യം ചെയ്തു. ശൈഖ് ഖലീഫ പ്രസിഡന്റായി ചുമതലയേറ്റ സ്മരണ പുതുക്കുന്നതിന്റെ ഭാഗമാണ് പതാക ദിനം. പത്തു വര്‍ഷമായി നാം ജീവിക്കുന്നത് അഗാധമായ അറിവിനൊപ്പമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ശൈഖ് ഖലീഫ പ്രകടിപ്പിക്കുന്ന വ്യക്തമായ വീക്ഷണവും ത്വരിതഗതിയില്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ നടത്തുന്ന യജ്ഞങ്ങളുമാണ് രാജ്യത്തിന് കരുത്താവുന്നത്. ഇതിലൂടെ രാജ്യം മഹത്തായ നേട്ടങ്ങളാണ് ആര്‍ജിച്ചിരിക്കുന്നത്. ഇന്ന് ശൈഖ് ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 10 വര്‍ഷം പൂര്‍ത്തിയായിരിക്കയാണെന്നും ഇന്നലെ പുറത്തുവിട്ട സന്ദേശത്തില്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.