കോണ്‍ടോഗ്രാഫ് റീ-എഡിഷന്‍ വാച്ചുകള്‍ പുറത്തിറക്കി

Posted on: November 3, 2014 3:43 pm | Last updated: November 3, 2014 at 3:43 pm

watchദുബൈ: ആഡംബര സ്വിസ് വാച്ചുകളില്‍ ഉള്‍പ്പെട്ട കോണ്‍ടോഗ്രാഫിന്റെ റീ- എഡിഷന്‍ വാച്ചുകള്‍ പുറത്തിറക്കി. ദുബൈ മാളിലായിരുന്നു വാച്ചുകള്‍ പുറത്തിറക്കിയത്. ലക്ഷ്വറി സ്വിസ് മെയ്‌സണ്‍ വാച്ചുകളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ടവയാണിവയെന്ന് വാച്ചുകള്‍ പുറത്തിറക്കിക്കൊണ്ട് വിതരണക്കാരായ എബേര്‍ട്ട് ഹാര്‍ഡ് ആന്‍ഡ് കമ്പനി സി ഇ ഒ മരിയോ പെസിറിക്കോ വ്യക്തമാക്കി. മേഖലയിലെ വാച്ചുകളെ സ്‌നേഹിക്കുന്നവര്‍ക്ക് മുമ്പില്‍ ഇത്തരം വാച്ചുകള്‍ പരിചയപ്പെടുത്തുന്നതില്‍ അതിയായി സന്തോഷിക്കുന്നതായും മരിയോ പറഞ്ഞു. കമ്പനിയുടെ കീഴില്‍ പ്രര്‍ത്തിക്കുന്ന വാച്ച് നിര്‍മാണത്തൊഴിലാളികളുടെ മികവാണ് ഇത്തരം വാച്ചുകള്‍ വില്‍പനക്കും പ്രദര്‍ശനത്തിനുമായി എത്തിക്കാന്‍ സാധിക്കുന്നതിന് പിന്നില്‍. നിര്‍മിക്കുന്നവരുടെ സര്‍ഗാത്മകതയും പുതുമയോടുള്ള താല്‍പര്യവുമെല്ലാം ഇതിലൂടെ ബോധ്യപ്പെടും. 1960ല്‍ ഇറങ്ങി ആഡംബര വാച്ചുകള്‍ക്കിടയില്‍ താരമായവയാണ് കോണ്‍ടോഗ്രാഫ് വാച്ചുകള്‍. ഇവ വീണ്ടും കമ്പനി ആരാധകരിലേക്ക് എത്തിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.