ബാര്‍കോഴ: ആശയക്കുഴപ്പം പ്രതിപക്ഷത്തിനെന്ന് ചെന്നിത്തല

Posted on: November 3, 2014 3:08 pm | Last updated: November 5, 2014 at 12:28 am

Chennithala_EP1S

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി കോഴവാങ്ങിയെന്ന ആരോപണത്തില്‍ സര്‍ക്കാറിന് യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിനാണ് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം. വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് വി എസ് കത്തുനല്‍കി. സര്‍ക്കാര്‍ അതു അംഗീകരിച്ചു. പിന്നീട് പറയുന്നു സിബിഐ വേണമെന്ന്. എന്നാല്‍ പിണറായി പറയുന്നു സിബിഐ വേണ്ടെന്ന്. ആദ്യം അവര്‍ തമ്മില്‍ തീരുമാനമാകട്ടെയെന്നും ചെന്നിത്തല പറഞ്ഞു.