എസ് വൈ എസ് 60-ാം വാര്‍ഷികം: മഞ്ചേശ്വരം സര്‍ക്കിള്‍ പാഠശാല സമാപിച്ചു

Posted on: November 3, 2014 5:36 am | Last updated: November 2, 2014 at 10:37 pm

മഞ്ചേശ്വരം: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി മഞ്ചേശ്വരം സര്‍ക്കിള്‍ കടമ്പാര്‍ ജി യു പി സ്‌കൂളില്‍ സംഘടിപ്പിച്ച പാഠശാല സമാപിച്ചു. സോണ്‍ ട്രഷറര്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് ഹസന്‍ സഅദി അല്‍ അഫഌലി അധക്ഷതവഹിച്ചു. പ്രാസ്ഥാനികം എന്ന വിഷയത്തില്‍ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ആദര്‍ശം എന്ന സെഷന്‍ എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി വിഷായാവതരണം നടത്തി. ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി, അബ്ദുല്ല ഹാജി മജ്ബയില്‍, ഫരീദ് ഗുഡ്ഡകേരി, സൈനുദ്ദീന്‍ ഹാജി ഹൊസങ്കടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ സ്വാഗതവും മുസ്ത്വഫ കടമ്പാര്‍ നന്ദിയും പറഞ്ഞു.