വിജിലന്‍സ് അന്വേഷണമല്ല; വസ്തുതകള്‍ പരിശോധിക്കാനാണ് നിര്‍ദേശിച്ചതെന്ന് ചെന്നിത്തല

Posted on: November 2, 2014 4:19 pm | Last updated: November 3, 2014 at 12:33 am

chennithala

തൃശൂര്‍: ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് വിജിലന്‍സിന് നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി രാവിലെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇടതു നേതാക്കള്‍ മാണിയുടെ രാജിയാവശ്യം ഉന്നയിച്ചിരുന്നു. ഇതോടെയാണ് മാണിക്കെതിരെ വിജിലന്‍സ് അന്വേഷണമല്ല പരിശോധന മാത്രമാണെന്ന ആഭ്യന്തരമന്ത്രിയുടെ വിശദീകരിണം.