മലപ്പുറത്ത് സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരന്‍ അറസ്റ്റില്‍

Posted on: November 1, 2014 5:59 pm | Last updated: November 2, 2014 at 10:57 am

rapeമലപ്പുറം: പൊന്‍മളയില്‍ 15 വയസ്സുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 വയസുകാരന്‍ അറസ്റ്റില്‍. എട്ടുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ വെച്ച് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

സഹോദരന്‍ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചിരുന്നൂവെന്നാണ് കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ മലപ്പുറം വേങ്ങരയിലെ ഗേള്‍സ് ഹോമിലേക്ക് മാറ്റി.

ALSO READ  മധ്യപ്രദേശില്‍ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു