മാണിക്കെതിരായ ആരോപണം സിബിഐ അന്വേഷിക്കണം: വി എസ്

Posted on: November 1, 2014 1:02 pm | Last updated: November 2, 2014 at 10:58 am

vs

തിരുവനന്തപുരം: മന്ത്രി കെ എം മാണിക്കെതിരായ കോഴ ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പല മന്ത്രിമാരും ഇത്തരം പണം കൈപ്പറ്റിയിട്ടുണ്ടാകും. മുഖ്യമന്ത്രി സത്യാവസ്ത ജനങ്ങളെ ബോധ്യപ്പെടുത്തണം. സമഗ്രമായ അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടു. അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വി എസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു.