വെങ്ങന്നൂരില്‍ കുടിവെള്ളം എത്തിക്കാന്‍ 35 ലക്ഷത്തിന്റെ പദ്ധതി

Posted on: November 1, 2014 12:44 pm | Last updated: November 1, 2014 at 12:44 pm

water-conservationആലത്തൂര്‍: വെങ്ങന്നൂരില്‍ കുടിവെള്ളം എത്തിക്കാന്‍ 35 ലക്ഷത്തിന്റെ പദ്ധതി.
പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനു’വിക്കുന്ന വെങ്ങന്നൂര്‍, കാടാംങ്കോട്,വാലിപ്പറമ്പ് മേഖലകളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള ശുദ്ധജലവിതരണ പദ്ധതിക്ക് ‘രണാനുമതിയും ലഭിച്ചു.
പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 25 ലക്ഷവും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് പത്ത് ലക്ഷവും നീക്കിവച്ചിട്ടുണ്ട്.
ഗായത്രി പുഴ വെങ്ങന്നൂര്‍ പാലത്തിന് സമീപം കിണര്‍ നിര്‍മിച്ച് മോട്ടോര്‍ സ്ഥാപിച്ച് വെള്ളം പമ്പു ചെയ്ത് നിലവിലുള്ള പൈപ്പു ലൈനിലൂടെയും പുതിയത് വേണ്ടിടത്ത് അത് സ്ഥാപിച്ചുമാണ് ജലവിതരണം നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കുടിവെള്ളത്തിനായി സമരം നടത്തുകയാണ് ഈ മേഖലയിലുള്ളവര്‍. രണ്ടു മൂന്ന് മിനി കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും ജലലഭ്യത കുറവുമൂലം ജലവിതരണം കാര്യക്ഷമമായിരുന്നില്ല.
ഭൂഗര്‍ഭ ജലത്തിന്റെ അപര്യാപ്തത മൂലം കുഴല്‍കിണര്‍ പദ്ധതികള്‍ പരാജയമായിരുന്നു. കുടിവെള്ളത്തിന് നെട്ടോട്ടമോടിയിരുന്ന പ്രദേശവാസികള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുടിവെള്ളം ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി പോളിങ് ബൂത്തിലേക്ക് മൗനജാഥ നടത്തിയിരുന്നു.
ഒടുവില്‍ പഞ്ചായത്ത് ‘രണ സമിതി ഈ മേഖലയിലെ ജലക്ഷാമം പരിഹരിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു.
സാങ്കേതികാനുമതി ലഭിച്ചാലുടന്‍ പണി ആരംഭിച്ച് വേനല്‍ രൂക്ഷമാവുന്നതോടുകൂടി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.